Join News @ Iritty Whats App Group

ഗവര്‍ണര്‍ക്കും രാജ്ഭവനും കേന്ദ്രസേനയുടെ സുരക്ഷ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം


Z+ കാറ്റഗറിയിലുള്ള സുരക്ഷയാണ് നല്‍കുക. സിആര്‍പിഎഫ് ആയിരിക്കും സുരക്ഷ നല്‍കുക. രാജ്ഭവനും സുരക്ഷ നല്‍കും. ഗവര്‍ണറുടെ പിആര്‍ഒ തന്നെയാണ് ഇക്കാര്യം X ലൂടെ അറിയിച്ചത്. 55 സൈനികര്‍ സുരക്ഷാസംഘത്തിലുണ്ടാകും.


ന്യുഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയുടെ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. Z+ കാറ്റഗറിയിലുള്ള സുരക്ഷയാണ് നല്‍കുക. സിആര്‍പിഎഫ് ആയിരിക്കും സുരക്ഷ നല്‍കുക. രാജ്ഭവനും സുരക്ഷ നല്‍കും. ഗവര്‍ണറുടെ പിആര്‍ഒ തന്നെയാണ് ഇക്കാര്യം X ലൂടെ അറിയിച്ചത്. 55 സൈനികര്‍ സുരക്ഷാസംഘത്തിലുണ്ടാകും. 10 പേര്‍ എന്‍എസ്ജി കമാന്‍ഡോകള്‍ ആയിരിക്കും.

ഗവര്‍ണര്‍ക്കു നേരെയുണ്ടായ എഫ്എസ്‌ഐ പ്രതിഷേധവും ഗവര്‍ണര്‍ തെരുവിലിരുന്ന പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും പോലീസ് ജീപ്പിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

നിലമേല്‍ റോഡരുകിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ വിവരം ആഭ്യന്തര മന്ത്രാലയത്തേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുടെ ഓഫീസും അദ്ദേഹത്തെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നു.

മുന്‍പ്, തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയും അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങി അവരെ നേരിടുകയും ചെയ്തിരുന്നു. അന്ന് ഗവര്‍ണറുടെ യാത്രാവിവരം എസ്എഫ്‌ഐയ്ക്ക് എങ്ങനെ ചോര്‍ന്നുവെന്ന് ഗവര്‍ണര്‍ ആരാഞ്ഞിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം മിഠായി തെരുവിലൂടെ സുരക്ഷയില്ലാതെ നടന്ന് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന സന്ദേശവം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group