Join News @ Iritty Whats App Group

സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ മോദി സമ്മർദ്ദം ചെലുത്തി,പുതിയ വിവാദവുമായി ദി റിപ്പോർട്ടേഴ്സ് കളക്ടീവ്


ദില്ലി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ മോദി സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്.2014ൽ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷൻ നിർദേശത്തിനെതിരെ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.ദ റിപ്പോർട്ടേഴ്സ് കളക്ടീവ് എന്ന മാധ്യമ കൂട്ടായ്നമയുടേതാണ് ഈ റിപ്പോര്‍ട്ട്.നിതി ആയോഗ് സിഇഒ ബിവിആ‍ർ സുബ്രമണ്യത്തിന്‍റെ ഒരു സെമിനാറിലെ പരാമർശങ്ങള്‍ ആധാരമാക്കിയാണ് റിപ്പോർട്ട്.'നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോദി എതിർത്തു'.ധനകാര്യ കമ്മീഷൻ വിസ്സമ്മതിച്ചതോടെ സർക്കാരിന് ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നുവെന്നുമാണ് വെളിപ്പെടുത്തല്‍.മോദിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.നിതി ആയോഗ് സിഇഒയുടേത് അസാധരണ വെളിപ്പെടുത്തലാണ് .ഫെഡറലിസത്തെ തകർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ നടത്തിയതെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി

Post a Comment

Previous Post Next Post
Join Our Whats App Group