Join News @ Iritty Whats App Group

നവകേരള സദസ്സിന് പിന്നാലെ 'മുഖാമുഖം' പരിപാടിയുമായി പിണറായി ; ജനങ്ങളുമായി നേരിട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : നവകേരള സദസില്‍ പൗരപ്രമുഖരുമായി സംവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി 'മുഖാമുഖം' എന്ന പരിപാടിയുമായി നേരിട്ട് ജനങ്ങളിലേയ്ക്ക്. നിയമസഭാ സമ്മേളനം പൂര്‍ത്തിയാക്കി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് പരിപാടി. പ്രഖ്യാപനം ഉടനുണ്ടാകും.

യുവജനങ്ങള്‍, സ്ത്രീകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആദിവാസി-ദളിത് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍, വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷികമേഖലയിലുള്ളവര്‍, റസിഡന്‍സ് അസോഷിയേഷന്‍ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ തുറയിലുമുള്ളവരുമായി നേരിട്ട് സംസാരിക്കാനാണ് മുഖ്യമന്ത്രി തയാറെടുക്കുന്നത്.

ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടും മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയിലേയ്ക്ക് പോകാന്‍ മടിക്കുന്നുവെന്ന ആരോപണങ്ങള്‍ കണക്കിലെടുത്തുമാണ് പിണറായി വിജയന്‍ തന്നെ ഇത്തരമൊരു പരിപാടിക്ക് മുന്‍െകെയെടുക്കുന്നത്.

പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിന് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡിഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സംസ്ഥാന പൊലീസ് മേധാവി, ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ തുടങ്ങി ഭരണത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ആലോചിക്കുന്നതിന് യോഗം വിളിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group