Join News @ Iritty Whats App Group

കാറിൽ തട്ടി സ്കൂട്ടര്‍ ബസിന് മുന്നിലേക്ക് വീണു; പരിക്കേറ്റ കോളേജ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് : കൊടുവളളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. കെ എം സിടി കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ മിന്‍സിയാണ് മരിച്ചത്. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പൂനൂർ സ്വദേശി ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്

താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും പൂനൂര്‍ സ്വദേശിനി ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്‌കൂട്ടറുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്.

അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. ഇരുവരേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം സാരമായി പരിക്കേറ്റ ഫാത്തിമ മിന്‍സിയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Previous Post Next Post
Join Our Whats App Group