തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായി എക്സാലോജിക്കിനെതിരായ കേന്ദ്രത്തിന്‍റെ അന്വേഷണ നീക്ക രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കം അവഗണിക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്. നേരത്തെ തന്നെ സി പി എം നേതാക്കളും കേന്ദ്ര നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണവും വിവാദവും അവഗണിക്കാൻ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചത്.
മാസപ്പടിയും എക്സാലോജിക്കും, വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം; രാഷ്ട്രീയ തീരുമാനമെടുത്ത് സിപിഎം, 'അവഗണിക്കും'
News@Iritty
0
Post a Comment