Join News @ Iritty Whats App Group

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി


തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി.25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടിയത്. 2020 ജനുവരിയില്‍ കൊച്ചിയിലെ  ഓഫീസില്‍ വിളിച്ചുവരുത്തി ബാബുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group