തിരുവനന്തപുരം; കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെ കുറിച്ച് പഠിക്കുന്നതിനായി സിക്കിമില്‍ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. സംസ്ഥാനത്ത് എത്തിച്ചേര്‍ന്നത് അധ്യാപകരും അനധ്യപകരും അടങ്ങുന്ന സംഘമാണ്. കേരളാ മോഡലിനെക്കുറിച്ച് പഠിക്കാനായി സംസ്ഥാനത്തെത്തിയട്ടുള്ളത് സര്‍ക്കാര്‍ സ്‌കൂളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യാത്ര സംഘടിപ്പിച്ചത് സിക്കിം സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ്. യാത്രയില്‍ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനവും സ്‌കൂള്‍ സന്ദര്‍ശനവും ഇവിടുത്തെ അധ്യാപകരുമായുള്ള ആശയവിനിമയവും സംഘം നടത്തും. സംഘം കേരളാമോഡലിന്റെ പ്രത്യേകതകളെ കുറിച്ച് പഠനം നടത്തും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയവരുമായി മന്ത്രി വി ശിവന്‍കുട്ടി ആശയവിനിമയം നടത്തി. സംഘം കേരള മാതൃകയെയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതേതര ചട്ടക്കൂടിനെയുമ അബിനന്ദിച്ചതായി മന്ത്രി പറഞ്ഞു.
Post a Comment