Join News @ Iritty Whats App Group

കേരളം ആകെ തകര്‍ന്ന് പാപ്പരായെന്ന പ്രചരണം ശരിയല്ല; പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍ക്കര്‍ ശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍


കേരളം ആകെ തകര്‍ന്ന് പാപ്പരായിയെന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ നിലവില്‍ പ്രതിസന്ധികളുണ്ട്. അതു മറികടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെലവോ ക്ഷേമപദ്ധതികളോ കുറച്ചിട്ടില്ല. ഈ വര്‍ഷം ചെലവ് 1,70,000 കോടിയാകുമെന്നും അദേഹം വ്യക്തമാക്കി.

തനതു നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം നേടാനായതുകൊണ്ടാണ് കേരളത്തിന് ഇത്രയെങ്കിലും പിടിച്ചു നില്‍ക്കാനായത്. 47,000 കോടിയായിരുന്ന നികുതിവരുമാനമാണ് രണ്ടുവര്‍ഷംകൊണ്ട് 71,000 കോടിയായാണ് ഉയര്‍ത്തിയത്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണെന്നും കെഎന്‍ ബാലഗോപാല്‍ അവകാശപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group