ഇരിട്ടി: മരം മുറിക്കാൻ കയറിയ തൊഴിലാളി മരത്തില്‍ കുടുങ്ങി. ഒടുവില്‍ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോളിക്കടവ് ചെന്നലോട്ടെ വലിയമാപ്ലോയില്‍ ഗീതയുടെ പുരയിടത്തില്‍ മരം മുറിക്കാൻ എത്തിയ തൊഴിലാളിയായ ഉളിയില്‍ സ്വദേശി സനോജ് ( 36 ) ആണ് മരത്തില്‍ കുടുങ്ങിയത്.
മരം മുറിക്കുന്നതിന് ഇടയില്‍ തലചുറ്റല്‍ അനുഭവപ്പെട്ട സനോജ് മരത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും ശ്രമകരമായ രക്ഷാപ്രവർത്തനത്തിനു ശേഷം സനോജിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് ഇരിട്ടിയില്‍ നിന്നുള്ള ഫയർഫോഴ്സ് സംഘത്തില്‍ അസി.സ്റ്റേഷൻ ഓഫീസർ രാജീവൻ, സീനിയർ ഫയർ ഓഫീസർമാരായ അബ്ദുള്ള, അശോകൻ, ഫയർ ഓഫീസർമാരായ ബഞ്ചമിൻ, അനീഷ് മാത്യു, രോഷിത്, അനീഷ് പാലവിള, എഫ്‌ആർഒഡിമാരായ നൗഷാദ് , രാഹുല്‍, ഹോംഗാർഡ് രമേഷ് , ബിനോയി, ധനേഷ് , ദിലീപ് എന്നിവർ പങ്കെടുത്തു.
Post a Comment