Join News @ Iritty Whats App Group

പ്ലസ് ടു മോഡൽ :ഇത്തവണയും ദിവസം രണ്ടു വീതം



തിരുവനന്തപുരം: ഹയർസെക്കൻഡറി വാർഷിക മോഡൽ പരീക്ഷയ്ക്ക് ഇത്തവണയും കുട്ടികൾ ദിവസവും രണ്ടു പരീക്ഷ വീതമെഴുതണം.
കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു പരീക്ഷ. അതിനു മുൻപുള്ള വർഷങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷ വീതമായിരുന്നു._ _പൊതു പരീക്ഷയുടെ അതേ മാതൃകയിൽ ഒരു_
_ദിവസം ഒരു പരീക്ഷ തന്നെ_ _നടത്തണമെന്നും ദിവസവും രണ്ട് പരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികൾക്ക് ഗുണകരമാകില്ലെന്നും ചൂണ്ടിക്കാട്ടിയെങ്കിലും പരീക്ഷാ വിഭാഗം ചെവിക്കൊണ്ടില്ല._

15 മുതൽ 21 വരെയാണ് ഇത്തവണ മോഡൽ പരീക്ഷ. ക്ലാസ് ദിനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രണ്ട് പരീക്ഷ വീതം നടത്തുന്നതെന്നാണ് വകുപ്പ് അധികൃതരുടെ വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group