തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരു തുടരുമെന്ന സൂചന നല്‍കി പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ അവസാന വരി മാത്രം വായിച്ച് ഗവര്‍ണര്‍. കേരളാ നിയമസഭയില്‍ അപൂര്‍വ്വമായ നയപ്രഖ്യാപനമായിട്ടാണ് ഇത് രേഖപ്പെടുത്തുക. കേവലം ഒരു മിനിറ്റില്‍ താഴെ വായിച്ച് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവസാനിപ്പിച്ചു.
എല്ലാവരേയും അമ്പരപ്പിച്ച് തികച്ചും നാടകീയമായിട്ടായിരുന്നു ഗവര്‍ണറുടെ നീക്കം. തന്റെ നിലപാടില്‍ നിന്നും ഒരു വിട്ടുവീഴ്ചയും കാണിക്കാതെയാണ് ഗവര്‍ണറുടെ പ്രവര്‍ത്തി. സഭയില്‍ സ്വീകരിച്ചപ്പോഴും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. നേരത്തേ നിയമസഭയിലേക്ക് എത്തിയപ്പോള്‍ മുഖ്യമന്ത്രി പൂച്ചെണ്ട് നല്‍കി സ്വീകരിച്ചെങ്കിലും ഗവര്‍ണര്‍ കൈ കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ഉപചാരങ്ങളും ഉണ്ടായില്ല. രണ്ടര മണിക്കൂര്‍ വായിക്കേണ്ട പ്രസംഗമാണ് ഗവര്‍ണര്‍ ഒരു മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന രീതിയില്‍ വായിച്ച് അദ്ദേഹം എളുപ്പം മടങ്ങിയത്.
ബജറ്റ് അവതരണമാണു സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 27 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അടുത്തമാസം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ സമ്മേളനം വെട്ടിചുരുക്കേണ്ടി വരും. 63 പേജുകള്‍ ഉള്ള നയപ്രഖ്യാപന പ്രസംഗമായിരുന്നു സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇതാണ് ഒരു മിനിറ്റില്‍ അവസാനിപ്പിച്ചത്.
Post a Comment