Join News @ Iritty Whats App Group

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ വേ​ട്ട

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ വേ​ട്ട. ദോ​ഹ​യി​ൽ നി​ന്ന് എ​ത്തി​യ വ​ട​ക​ര വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി ഷ​ക്കീ​റി​ൽ (28) നി​ന്നു​മാ​ണ് 63 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 999 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ദോ​ഹ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ ഷ​ക്കീ​ർ 1085 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം നാ​ലു ക്യാ​പ്സ്യൂ​ളു​ക​ളി​ലാ​ക്കി ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

സ്വ​ർ​ണ മി​ശ്രി​ത​ത്തി​ൽ നി​ന്നു​മാ​ണ് 999 ഗ്രാം ​സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്ത​ത്. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ. ​വി​കാ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​കെ. ഹ​രി​ദാ​സ​ൻ, എ​ൻ.​സി. പ്ര​ശാ​ന്ത്, ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ൻ റാ​യി, ഹെ​ഡ് ഹ​വി​ൽ​ദാ​ർ ബാ​ല​ൻ കു​നി​യി​ൽ, ഡ്രൈ​വ​ർ കെ.​വി. സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group