Join News @ Iritty Whats App Group

ആറളം വില്ലേജ് ഡിജിറ്റല്‍ സര്‍വേ: വീണ്ടും പുഴ പുറമ്ബോക്ക് വിവാദം




കീഴ്പള്ളി: ആറളം വില്ലേജ് ഡിജിറ്റല്‍ റീ സർവേയുമായി ബന്ധപ്പെട്ട് വീണ്ടും പുഴ പുറമ്ബോക്ക് വിവാദം. സർവേ നടപടികള്‍ പൂർത്തിയാക്കിയ റീസർവേ വിഭാഗം കരട്‌ വിജ്ഞാപനം പുറത്തിറക്കി ആഴ്ചകള്‍ക്ക് ഉള്ളിലാണ് കീഴ്പള്ളി, കക്കുവ, വട്ടപ്പറമ്ബ് മേഖലകളില്‍ നിരവധി കൃഷിക്കാരുടെ ഭൂമി പുഴ പുറമ്ബോക്കില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
അര നൂറ്റാണ്ടില്‍ അധികമായി കർഷകർ നികുതി അടക്കുകയും പട്ടയും അടക്കം നേടിയ ഭൂമിയാണ് പുറമ്ബോക്കായി കരടില്‍ അടയാളപെടുത്തിയിരിക്കുന്നത്. നിരവധി ആരാധനാലയങ്ങളും വീടുകളുമാണ് ഇതോടെ പുറമ്ബോക്കില്‍ വരുന്നത്. ഇതോടെ ഇവിടങ്ങളിലെ സാധാരണ കർഷകർ ആശങ്കയില്‍ ആയിരിക്കുകയാണ്. ഇവിടങ്ങളില്‍ റീസർവേക്ക് എത്തിയ അധികൃതർ തങ്ങളുടെ രേഖകള്‍ പ്രകാരം ഭൂമി അളന്ന് തിട്ടപ്പെടുത്തി ശേഷം ജനങ്ങള്‍ക്ക് യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ സർവേ നടപടികള്‍ പൂർത്തീകരിക്കുകയിരുന്നുവെന്ന് ജനങ്ങള്‍ പറയുന്നു. 

കരട് വിജ്ഞാപനം വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം ജനങ്ങള്‍ മനസിലാക്കുന്നത്. ആറളം വില്ലേജില്‍ എടൂർ വെമ്ബുഴച്ചാല്‍, ചതിരൂർ, വീർപ്പാട് തുടങ്ങിയ മേഖലകളില്‍ റീ സർവേയുമായി ബന്ധപ്പെട്ട് പ്രശ്ങ്ങള്‍ നിലനില്‍ക്കെയാണ് വീണ്ടും കീഴ്പള്ളി മേഖലയില്‍ പുതിയ വിവാദം തലപൊക്കുന്നത് .

കോണ്‍ഗ്രസ്
പ്രതിക്ഷേധിച്ചു

ആറളം വില്ലേജിലെ കീഴ്പ്പള്ളി, കക്കുവ, വട്ടപ്പറമ്ബ് മേഖലകളില്‍ റീസർവേയുടെ പേരില്‍ കർഷകരെ ദ്രോഹിക്കുന്ന സർവേ വകുപ്പിന്‍റെ നിലപാടില്‍ കോണ്‍ഗ്രസ് കീഴ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഭൂ ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കാൻ റവന്യൂ വകുപ്പ് തയാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ജിമ്മി അന്തീനാട്ട്, കെ. വേലായുധൻ, വി.ടി. തോമസ്, പി.എം. ജോസ്, ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group