Join News @ Iritty Whats App Group

പ്രവാസികള്‍ക്ക് കുരുക്കായി പുതിയ നിയമം; യുഎഇയില്‍ ഇനി പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവര്‍ക്ക് മാത്രം



അബുദാബി: യുഎഇയില്‍ പുതിയ റിക്രൂട്മെന്റ് തൊഴിലാളി അനുപാതം പാലിക്കുന്നവർക്ക് മാത്രം. വിദേശികള്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍ 20% വ്യത്യസ്ത രാജ്യക്കാരാകണമെന്നതാണ് നിയമം.

വെള്ളിയാഴ്ചയാണു ഇത് പ്രാബല്യത്തില്‍ എത്തിയത്. ഈ മാസം 19നു മുൻപ് അപേക്ഷിച്ചവരുടെ വീസയ്ക്ക് തടസ്സമില്ല. ഇന്നലെ മുതലുള്ള അപേക്ഷകളില്‍ ദേശീയ അനുപാതം പരിഗണിക്കും. ഇനി മുതല്‍ കമ്ബനിയിലെ 80 ശതമാനത്തില്‍ കൂടുതല്‍ പേർ ഒരേ രാജ്യക്കാരാകാൻ പാടില്ല.

ഉദാഹരണത്തിന്, 5 പേരെ റിക്രൂട്ട് ചെയ്യുകയാണെങ്കില്‍ ഒരാള്‍ വ്യത്യസ്ത രാജ്യത്തു നിന്നാകണം എന്നതാണു നിബന്ധന. ആദ്യം ഇതര രാജ്യത്തെ തൊഴിലാളിയുടെ അപേക്ഷയാണു നല്‍കേണ്ടതും. ഇത് അംഗീകരിച്ചാല്‍ മറ്റു 4 പേർ ഒരേ രാജ്യക്കാരാണെങ്കിലും വീസ പാസാകും. നിലവിലുള്ള ജീവനക്കാരെല്ലാം ഒരേ രാജ്യക്കാരാണെങ്കില്‍ പുതുതായി റിക്രൂട്ട് ചെയ്യുന്നയാള്‍ വിദേശിയായിരിക്കണമെന്നും മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം, തൊഴില്‍ വീസ റദ്ദാക്കി 3 മാസം കവിയാത്തവരുടെ പുതിയ തൊഴില്‍ വീസ അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം സ്വീകരിച്ചു തുടങ്ങി. 

Post a Comment

Previous Post Next Post
Join Our Whats App Group