Join News @ Iritty Whats App Group

കേന്ദ്രസർക്കാർ സ്വകാര്യ കോച്ചിംഗ് സെന്റുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും.


കേന്ദ്രസർക്കാർ സ്വകാര്യ കോച്ചിംഗ് സെന്റുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി . കോച്ചിംഗ് സെന്ററുകളില്‍ 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത് എന്നതടക്കമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ . പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും.

25000 മുതൽ ഒരു ലക്ഷം വരെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കാനാണ് തീരുമാനം. കേന്ദ്രസർക്കാരിന് സ്വകാര്യ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതികൾ ലഭിച്ചതോടെയാണ് ഇടപെടൽ. കർശനനിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.

വിദ്യാഭ്യാസമന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ.
തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുത്. അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണം. ബിരുദത്തിൽ താഴെ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കരുത്, ന്യായമായ ഫീസേ വാങ്ങാവൂ, മുഴുവൻ ഫീസ് നൽകിയ ചേരുന്നവർ ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ ബാക്കി തുക തിരികെ നൽകണം. പല ശാഖകൾ ഉള്ള സ്ഥാപനങ്ങൾക്ക് ഓരോനിന്നും രജിസ്ട്രേഷൻ വേണം. 25000 മുതൽ ഒരു ലക്ഷം വരെ നിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കാം. വീഴ്ച ആവർത്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കാം. മന്ത്രാലയം ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ മാർഗരേഖ സംസ്ഥാനങ്ങൾക്ക് കൈമാറി.

Post a Comment

Previous Post Next Post
Join Our Whats App Group