Join News @ Iritty Whats App Group

അയോധ്യയുടെ പേരില്‍ വ്യാജ 'പ്രസാദം' വിതരണം; ആമസോണിന് കേന്ദ്രത്തിന്റെ നോട്ടീസ്


ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്നുള്ളത് എന്ന പേരില്‍ വ്യാജ പ്രസാദം വിതരണവുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നല്‍കിയ പരാതിയിലാണ് നടപടി. പ്രതിഷ്ഠ കര്‍മ്മം നടക്കുന്നതിനു മുന്‍പേ അയോധ്യയില്‍ നിന്നുള്ള പ്രസാദം എന്ന പേരില്‍ ആമസോണ്‍ വഴി ലഡ്ഡു വിതരണം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

യഥാര്‍ത്ഥ ഉത്പന്നമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ വ്യാജമായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷിയെ സ്വാധീനിക്കുന്നതാണ് ആമസോണിന്റെ നടപടിയെന്ന് കേന്ദ്ര കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) നോട്ടീസില്‍ പറയുന്നു. ഏഴ് ദിവസത്തിനകം നോട്ടീസില്‍ മറുപടി നല്‍കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ കണ്‍സ്യൂമര്‍ ശപ്രാട്ടക്ഷന്‍ നിയമപ്രകാരം കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ശ്രീ രാം മന്ദിര്‍ അയോധ്യ പ്രസാദ്, രഘുപതി ഗീ ലഡ്ഡു, അയോധ്യ രാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേശി കൗ മില്‍ക് പേഡ എന്നീ വിവരണത്തോടെയാണ് ആമസോണില്‍ മധുരപലഹാരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group