Join News @ Iritty Whats App Group

അ​റ​സ്റ്റ് ചെ​യ്യാ​ൻ വ​ന്ന​വ​രേയും പ​റ​ഞ്ഞ​യ​ച്ച വി​ജ​യ​നേ​യും ഭ​യ​പ്പെ​ടു​ന്നി​ല്ല, കാ​ര​ണം അ​യാ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​ണ്, പേ​ര് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; പോസ്റ്റുമായി ഷാഫി പറമ്പിൽ


യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് പോ​ലീ​സ് ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ അ​തി​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ. അ​റ​സ്റ്റ് ചെ​യ്യാ​ൻ വ​ന്ന​വ​രെ​യും പ​റ​ഞ്ഞ​യ​ച്ച വി​ജ​യ​നേ​യും ഭ​യ​പ്പെ​ടു​ന്നി​ല്ല കാ​ര​ണം അ​യാ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​ണ്, പേ​ര് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്നാ​ണ് ഷാ​ഫി പ​റ​ന്പി​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന കു​റി​പ്പി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

‌ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
അ​റ​സ്റ്റ് ചെ​യ്യാ​ൻ വ​ന്ന​വ​രെ​യും പ​റ​ഞ്ഞ​യ​ച്ച വി​ജ​യ​നേ​യും ഭ​യ​പ്പെ​ടു​ന്നി​ല്ല,കാ​ര​ണം അ​യാ​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ്സ് പ്ര​സി​ഡ​ന്‍റാ​ണ്, പേ​ര് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. വീ​ട് വ​ള​ഞ്ഞ് നാ​ട​കം കാ​ണി​ക്കാ​ൻ അ​വ​ൻ തീ​വ്ര​വാ​ദി​യോ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യോ ഒ​ന്നു​മ​ല്ല​ല്ലോ.

ആ​ർ​ഷോ മോ​ഡ​ൽ ഓ​മ​നി​ക്ക​ൽ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ത്തി​യ പോ​ലീ​സ് ഇ​വി​ടെ രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് ബോ​ധ​പൂ​ർ​വ്വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം അ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ കൊ​ല്ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി കാ​ണി​ച്ച ഈ ​നാ​ട​കം രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ ചോ​ദ്യം ചെ​യ്യും.

Post a Comment

Previous Post Next Post
Join Our Whats App Group