Join News @ Iritty Whats App Group

പ​യ്യ​ന്നൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച : 50,000 രൂ​പ​യും ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു; ക​വ​ർ​ച്ച​ക്കാ​ർ എ​ത്തി​യ​ത്‌ വെ​ളു​ത്ത കാ​റി​ൽ; ക​വ​ർ​ച്ച​ക്കാ​ർ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ർ


പ​യ്യ​ന്നൂ​ര്‍: വീ​ടി​ന്‍റെ ഗ്രി​ല്ല് മു​റി​ച്ചും വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്നും നി​രീ​ക്ഷ​ണ​ക്കാ​മ​റ​യു​ടെ കേ​ബി​ള്‍ മു​റി​ച്ചും പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം. ക​രി​വെ​ള്ളൂ​ര്‍ പാ​ല​ക്കു​ന്നി​ലെ പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മു​ള്ള ബി​എ​സ്എ​ന്‍​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി.​സ​ജി​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്‍​പ​തി​നും പ​തി​നൊ​ന്നേ മു​ക്കാ​ലി​നു​മി​ട​യി​ലാ​യി​രു​ന്നു മോ​ഷ​ണം. വീ​ടി​ന​ക​ത്തെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 50,000 രൂ​പ​യും മു​ക്കാ​ല്‍ പ​വ​ന്‍ വീ​ത​മു​ള്ള ര​ണ്ടു​വ​ള​ക​ളും മോ​തി​ര​വും പൂ​ജാ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടു​രു​ളി, ഗ​ണേ​ശ വി​ഗ്ര​ഹം, ന​ട​രാ​ജ വി​ഗ്ര​ഹം എ​ന്നി​വ​യു​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

കൂ​ടാ​തെ അ​ല​മാ​ര​യി​ല്‍ സു​ക്ഷി​ച്ചി​രു​ന്ന സ​ജി​ത്തി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള​ട​ങ്ങി​യ ബാ​ഗും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി. മോ​ഷ​ണ​ത്തി​ലൂ​ടെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ സ​മ​യ​ത്ത് സ​ജി​ത്തും ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യും മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

രാ​വി​ലെ ഒ​ന്‍​പ​തോ​ടെ​യാ​ണ് ഇ​വ​ര്‍ വീ​ടു പൂ​ട്ടി പു​റ​ത്തു​പോ​യ​ത്. പ​തി​നൊ​ന്നേ​മു​ക്കാ​ലാ​യ​പ്പോ​ള്‍ മൂ​ന്ന് അ​പ​രി​ച​ത​രെ വീ​ട്ടി​ല്‍ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് തൊ​ട്ട​ടു​ത്തെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന അ​മ്മ​യാ​ണ് സ​ജി​ത്തി​നെ വി​വ​ര​മ​റി​യി​ച്ച​ത്. അ​പ​രി​ചി​ത​രെ ചോ​ദ്യം ചെ​യ്ത അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മോ​ഷ​ണ​മു​ത​ലു​ക​ളു​മാ​യി വെ​ളു​ത്ത കാ​റി​ല്‍ ക​യ​റി മോ​ഷ്ടാ​ക്ക​ള്‍ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ക​ളെ ക​ണ്ടി​ട്ടു​ണ്ട്.

സ​ജി​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കേ​ബി​ള്‍ മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ക്കാ​മ​റ​ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ള്‍ അ​ല​മാ​ര​യി​ല്‍​നി​ന്നു സാ​ധ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​രാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ മോ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണു ല​ഭി​ക്കു​ന്ന സൂ​ച​ന

Post a Comment

Previous Post Next Post
Join Our Whats App Group