Join News @ Iritty Whats App Group

ആറളം ഫാമിൽ 3000 ചുവട് കപ്പ കാട്ടുപന്നി നശിപ്പിച്ചു

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ല്‍ ജലീല്‍ കടയ്ക്ക് സമീപം കാട്ടുപന്നികള്‍ നശിപ്പിച്ചത് 3000 ചുവട് കപ്പ.

21 തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനഫലമാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികളുടെ വരുമാന മാര്‍ഗം ഉയര്‍ത്തുന്നതിന് ഭാഗമായി കൃഷി ഇറക്കിയ കപ്പയും പച്ചക്കറികളുമാണ് പൂര്‍ണമായും കാട്ടുപന്നികളുടെ പരാക്രമത്തില്‍ ഇല്ലാതായത്. 

ആനയുടെ ശല്യത്തിന് പുറമെയാണ് കൂട്ടമായി എത്തുന്ന കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലിറങ്ങി നാശം വിതച്ചത്. കൃഷിയിടത്തിന് ചുറ്റും വേലികള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം തകര്‍ത്താണ് ആനയും കാട്ടുപന്നിയും കൃഷിക്ക് നശിപ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമീപ കാലഘട്ടത്തില്‍ കാട്ടുപന്നികള്‍ വരുത്തിയ ഏറ്റവും വലിയ കൃഷിനാശമാണ് ബ്ലോക്ക് 13 സംഭവിച്ചത്. പകുതി വിളവെത്തിയ മരച്ചീനികളാണ് നശിപ്പിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group