ലോകം മുഴുവന്‍ ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാന്‍ തയ്യാറെടുക്കുമ്പോൾ ജാഗ്രത നിര്‍ദ്ദേശം നല്‍കി കെഎസ്ഇബി . ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ശ്രദ്ധ പുലർത്തണമെന്നാണ് ഇവര്‍ ഒാര്‍മ്മിപ്പിക്കുന്നത് .
ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിച്ച് ദീപാലങ്കാരം നടത്തണമെന്നും ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കണമെന്നുമാണ് കെഎസ്ഇബി നല്‍കുന്ന നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ലോഹനിർമ്മിതമായ പ്രതലങ്ങളിൽ ദീപാലങ്കാരം നടത്തുക. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷൻ എടുക്കണമെന്നും വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുതെന്നും കെഎസ്ഇബി നിര്‍ദേശിക്കുന്നു.
വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വയറിൽ മൊട്ടുസൂചിയോ സേഫ്റ്റി പിന്നോ കുത്തി കണക്ഷനെടുക്കരുത്. വലിയ നക്ഷത്രവിളക്കുകൾ വൈദ്യുതി ലൈനിനു സമീപത്താകരുത്. ആനന്ദഭരിതമായ ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കട്ടെയെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment