Join News @ Iritty Whats App Group

കേളകം രാമച്ചിയിൽ ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം: വ്യാപക കൃഷിനാശം.

 കേളകം : കൊട്ടിയൂർ വനാതിർത്തിയോട് ചേർന്നു കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. താഴത്തെ മുറി ജോണിൻ്റെ വാഴത്തോട്ടം കാട്ടാന നശിപ്പിച്ചു. മറ്റു കാർഷിക വിളകൾക്കും കാട്ടാനക്കൂട്ടം നാശം വരുത്തി. മുമ്പ് നിരവധി തവണ ജോണിൻ്റെ കൃഷിയിടത്തിൽ കാട്ടാനകൾ എത്തി നാശം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലെ കായ്ഫഫലമുള്ള തെങ്ങ്, കമുക് എന്നിവ വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു. പ്രദേശത്തെ വനാതിർത്തികളിൽ അടിയന്തിരമായി ആനമതിലോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളോ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group