ഇരിട്ടി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പുന്നാട് താവിലക്കുറ്റി ലക്ഷംവീട് കോളനിയിലെ പീടികപ്പറമ്പിൽ ഹൗസിൽ സംഗീത് ശശി (22 )ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം ഇരിട്ടി പൊലിസ് സ്റ്റേഷനു സമീപം വെച്ചാണ് അപകടം. ഇരിട്ടി മലബാർ കോളേജിലെ വിദ്യാർത്ഥിയായിരുന്ന സംഗീത ശശിയും സുഹൃത്ത് ദീപു പ്രകാശും ഉച്ച ഭക്ഷണം കഴിക്കാനായി ബൈക്കിൽ കല്ലുമുട്ടിലേക്ക് പോകവേ ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കോൺക്രീറ്റ് മിക്സർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദീപു പ്രകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സംഗീത് ശശി ഇന്ന് കാലത്ത് 11 മണിയോടെയാണ് മരണപ്പെട്ടത്.
പുന്നാട് താവില ക്കുറ്റി കോളനിയിലെ ലോട്ടറി തൊഴിലാളിയായ പി.കെ. ശശിയുടെയും സതിയുടെയും മകനാണ്.മരണപ്പെട്ട സംഗീത് ശശി.സഹോദരങ്ങൾ സനൂപ് (ഇലക്ട്രീഷ്യൻ ) സാനിയ (ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി )
Post a Comment