Join News @ Iritty Whats App Group

തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പദയാത്ര;മുദ്രാവാക്യം 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം'


കോട്ടയം: ലോക്സഭ തിരഞ്ഞടുപ്പിന് ​ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ 20 പാർലമെൻ്റ് മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് പദയാത്ര. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്.

ജനുവരി മാസത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാൽ ലക്ഷം പ്രവർത്തകർ പദയാത്രയിൽ അണിനിരക്കും. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താൻ തീരുമാനിച്ചത്. യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചർച്ചകൾ നടന്നു. എൻഡിഎ പ്രവർത്തനം കേരളത്തിൽ വിപുലപ്പെടുത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറിൽ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കൺവൻഷനുകളും നിയോജക മണ്ഡലം തല കൺവൻഷനുകളും നടക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും നേതാക്കളും പ്രവർത്തകരും ക്രിസ്മസ് ആശംസകളുമായി സന്ദർശനം നടത്തും. ഡിസംബർ 20 നും 30 നും ഇടയിലായിരിക്കും സന്ദർശനം. സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദർശനം.

Post a Comment

Previous Post Next Post
Join Our Whats App Group