Join News @ Iritty Whats App Group

ഡയാലിസിസ് രോഗികൾക്കായി ആറളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികകളുടെ കൈത്താങ്ങ്.

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കനിവ് ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ആറളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വരൂപിച്ച തുക കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ബീന എം കണ്ടത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതക്ക് തുക കൈമാറി. ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ, കനിവ് കിഡ്നി വെൽഫയർ കമ്മറ്റി ഭാരവാഹികളായ അയൂബ് പൊയിലൻ, അജയൻ പായം തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group