മട്ടന്നൂര്‍: കൊതേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.30ഓടെ മട്ടന്നൂര്‍ - കണ്ണൂര്‍ റോഡില്‍ കൊതേരി ഇറക്കത്തിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രികരും മാലൂര്‍ സ്വദേശികളുമായ മുജീബ് റഹ്മാൻ (40), ഷെമീന (30), നസീര്‍ (8), ഹസീബ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. കാറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്നു മട്ടന്നൂര്‍ - കണ്ണൂര്‍ റൂട്ടില്‍ ഏറെ നേരം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
Post a Comment