പൊലീസ് പിടിച്ചത് കൊണ്ട് തനിക്ക് കൃത്യ സമയത്തെത്തി പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് സ്വദേശി ടി കെ അരുണിന്റെ പരാതിയില്‍ സിവല്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെയാണ് സസ്‌പെന്‍ഡ്് ചെയത്.
2022 ഒക്ടോബര്‍ 22 ന് ഉച്ചക്കായിരുന്നു സംഭവം രാമനാട്ടുകരയില്‍ നിന്നും മീഞ്ചന്തക്ക് പോയ അരുണിനെ ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരില്‍ പൊലീസ് തടഞ്ഞുവയ്കകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോവുകയും ചെയ്തു. 1.30 ന് പരീക്ഷക്കെത്തണമെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പിന്നീട് സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐ ഹനീഫ് അരുണിനെ വാഹനത്തില്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു.
ഇതേ തുടര്‍ന്ന് കോഴിക്കോട് ജില്ലാ പൊലീസ് ചീഫിന് സമര്‍പ്പിച്ച പരാതിയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് സിറ്റി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post a Comment