Join News @ Iritty Whats App Group

രേഖാചിത്രത്തിന് പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം



കൊല്ലത്ത് ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്. കേസിൽ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂർ കൊണ്ടാണ് രേഖചിത്ര പൂർത്തിയാക്കിയത് എന്ന് ദമ്പതികൾ പറഞ്ഞു.

ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയത് ഏറെ ശ്രമകരമായ ജോലി തന്നെയാണെങ്കിലും പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് ദമ്പതികൾ വരച്ച രേഖാചിത്രത്തിന് ഉണ്ടായത്.

തട്ടിക്കൊണ്ടുപോയശേഷം കണ്ടുകിട്ടിയപ്പോൾ ഒരു ‘കഷണ്ടിയുള്ള മാമൻ’ സംഘത്തിലുണ്ടായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ഇന്ന് പ്രതികളെ പിടികൂടുമ്പോൾ കുട്ടിയുടെ ആദ്യമൊഴി കൃത്യമാണെന്ന് കാണാം. സംഭവത്തില്‍ പ്രതി ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍ പദ്‌മകുമാര്‍ പിടിയിലായിരിക്കുകയാണ്. പ്രതിയിലേക്ക് എത്തിച്ചത് കേരള പൊലീസിന്‍റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണെന്നത് ഇതോടെ വ്യക്തമായി. രേഖാചിത്രവും ഒപ്പം തട്ടിക്കൊണ്ടുപോയ സമയത്ത് കുഞ്ഞിനെ യൂട്യൂബില്‍ കാര്‍ട്ടൂണ്‍ കാണിച്ചെന്ന വിവരവും പൊലീസിന് സഹായകരമായി.

Post a Comment

Previous Post Next Post
Join Our Whats App Group