കൊല്ലം: ഒഎല്‍എക്‌സില്‍ നിന്നും നമ്പര്‍ പ്‌ളേറ്റ് നോക്കിയെടുക്കല്‍, സഞ്ചരിക്കേണ്ട വഴികള്‍ തീരുമാനിക്കല്‍, സിസിടിവിയില്ലാത്ത പാതകള്‍ നോക്കി വെയക്കല്‍ യാത്രകള്‍. ഓയൂര്‍ തട്ടിക്കെണ്ടു പോകല്‍ കേസില്‍ പ്രതികള്‍ പദ്ധതി നടപ്പാക്കിയത് കൃത്യമായ ബ്‌ളൂപ്രിന്റ് അവലംബിച്ചെന്ന് പോലീസ്. തട്ടിക്കൊണ്ടുപോകലിനായി മാസങ്ങളെടുത്ത് പ്രൊഫഷണല്‍ രീതിയിലുള്ള ആസൂത്രണമായിരുന്നു പിന്നില്‍ പ്രതികള്‍ നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. രക്ഷപ്പെടാനുള്ള റൂട്ടുമാപ്പ് അടക്കം തയ്യാറാക്കിയിരുന്നു.
റൂട്ട് മാപ്പ് തയ്യാറാക്കിയാണ് തട്ടികൊണ്ടുപോകല്‍ നടപ്പാക്കിയതെന്ന് പ്രതികളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് പൊലീസിന് വ്യക്തമായി. ഫോണില്‍നിന്നാണ് പൊലീസിന് ബ്ലൂ പ്രിന്റ് ലഭിച്ചത്. ഓയൂരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള റൂട്ടുകള്‍ വരുന്ന മാപ്പ് അടക്കം ഇവര്‍ തയ്യാറാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. സിസിടിവി ഇല്ലാത്ത ഗ്രാമീണ റൂട്ടുകളും പാതകളിലെ സിസിടിവിയുള്ള സ്ഥലങ്ങളും ഇവര്‍ ബ്ലൂ പ്രിന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒഎല്‍എക്‌സില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കാറുകളുടെ നമ്പറാണ് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച് കാറിനുവേണ്ടി ഇവര്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കിയത്.
ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഉറപ്പിലായിരുന്നു പ്രതികള്‍. പഴുതടച്ച രീതിയിലുള്ള ആസൂത്രണമാണ് നടത്തിയത്. പദ്ധതിക്കായി ഗംഭീര തിരക്കഥയും ഇവര്‍ തയ്യാറാക്കി. കേസില്‍ ഇന്ന് രാവിലെ പത്മകുമാറിനെയും ഭാര്യ അനിതാകുമാരിയെയും മകള്‍ അനുപമയേയും പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടില്‍ ഇന്ന് രാവിലെ കൊണ്ടുവന്നിരുന്നു. പൂജപ്പുര ജയിലില്‍നിന്നാണ് പത്മകുമാറിനെ കൊണ്ടുവന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് അനിത കുമാരിയും മകള്‍ അനുപമയും ഇവരെയും തെളിവെടുപ്പിനായി എത്തിച്ചു.
രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പ്രതികളെ വലിയ രീതിയുള്ള പൊലീസ് സുരക്ഷയിലായിരുന്നു കൊണ്ടുവന്നത്. ഫോറന്‍സിക് സംഘവും ചാത്തന്നൂരിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
Ads by Google
Post a Comment