Join News @ Iritty Whats App Group

മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്ററിൽ വനമേഖലയിൽ വീണ്ടും തിരച്ചിൽ

ഇരിട്ടി: മാവോയിസ്റ്റ് സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മാവോയിസ്റ്റ് വിരുദ്ധസേനയും പോലീസും ചേർന്ന് ആറളം ,കൊട്ടിയൂർ, വയനാട് വനമേഖലകളിൽ വീണ്ടും ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തി. അടുത്തകാലത്തായി വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകൾ പിടിയിലാവുകയും, അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി, ഞെട്ടിത്തോട് വനമേഖലകളിൽ പോലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തിരുന്നു. 
  ഈ മേഖലയുൾപ്പെടെ മാവോയിസ്റ്റുകൾ ഉണ്ടാവാൻ സാധ്യതയുള്ള വനമേഖലകളിലും അതിർത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. പേരാവൂർ സി ഐ ബിജോയ്, എസ് ഐ ബിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കമാൻഡോസ് ഉൾപ്പെടെയുള്ള സംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. അരീക്കോട് നിന്നും എത്തിയ സംഘം പരിശോധനയ്ക്ക് ശേഷം വള്ളിയാട് വയലിൽ ഇറങ്ങി

Post a Comment

Previous Post Next Post
Join Our Whats App Group