Join News @ Iritty Whats App Group

മസാല ബോണ്ട് കേസിൽ തോമസ്ഐസക്കിനും കിഫ്ബിക്കും ആശ്വാസം. സമന്‍സ് അയക്കാനുള്ള ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി


കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്ബിക്കും ആശ്വാസം. കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ഒരേ ഹർജിയിൽ ഒരു സിംഗിൾ ബെഞ്ച് ഇട്ട ഇടക്കാല ഉത്തരവ് പരിഷ്കരിച്ച് വീണ്ടും ഉത്തരവിടാൻ മറ്റൊരു സിംഗിൾ ബഞ്ചിനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ഹർജിയിൽ സിംഗിൾ ബെഞ്ച് അന്തിമ വാദം കേട്ട് തീരുമാനം എടുക്കട്ടെയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇഡി സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ഐസകും കിഫബിയും ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിഗത വിവരങ്ങളാണ് സമൻസിലൂടെ ആവശ്യപ്പെടുന്നതെന്നും ഇത് നിയമപരമല്ലെന്നുമായിരുന്നു വാദം. സമൻസ് പുതുക്കി നൽകാമെന്ന് ഇഡി വ്യക്തമാക്കിയപ്പോഴാണ് വീണ്ടും പുതിയ സമൻസ് അയക്കാൻ സിംഗിൾ ബഞ്ച് ജഡജ് വിജി അരുൺ ഇടക്കാല അനുമതി നൽകിയത്. ഇതാണ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group