ഇരിട്ടി; ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ പോരാടി വീര മൃത്യുവരിച്ച കേരള സിംഹം കേരള വർമ്മ പശ്ശി രാജയുടെ 219-ാമത് രക്‌സാക്ഷിത്വ ദിനം വിവിധ പരിപാടികളോടെ നടത്തി. മുഴക്കുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പഴശ്ശി പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണവും പുഷ്പ്പാർച്ചനയും സ്‌കൂൾ കുട്ടികൾക്ക് പ്രശ്‌നോത്തരി മത്സരവും ഉണ്ടായി. അനുസ്മരണ സമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റിബോർഡ് അംഗം കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ കണ്ണോത്ത്, പ്രൊഫ.കുഞ്ഞികൃഷ്ണൻ എന്നിവർ അനുസമരണ പ്രഭാഷണം നടത്തി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ എം .മനോഹരൻ, സിനി രാമദാസ് , രാമചന്ദ്രൻ കടമ്പേരി, ടി .രഘുനാഥൻ , കെ.രാജീവൻ, സി.കെ. രവീന്ദ്രനാഥ്, ഷിജിത്ത്, എൻ.പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്കായി പഴശ്ശിരാജചരിത്ര പ്രശ്‌നോത്തരിയും നടത്തി.
മട്ടന്നൂർ ജയകേരള മുഴക്കുന്ന് ശ്രീമൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്തു സ്ഥാപിച്ച പഴശ്ശി പ്രതിമയിൽ ജയകേരള പ്രവർത്തകർ പുഷ്പാർച്ചന നടത്തി. കെ.കെ. കീറ്റുകണ്ടി, ബാവ മട്ടന്നൂർ, കെ.പി. അനിൽകുമാർ, നന്ദാത്മജൻ കൊതേരി എന്നിവർ സംബന്ധിച്ചു.
Post a Comment