Join News @ Iritty Whats App Group

തലശ്ശേരിയിൽ വൻ ഹാൻസ് വേട്ട.15300 ഓളം പാക്കറ്റുകളിലായി 400 Kg ഹാൻസ് പിടികൂടി


ഫരീദാബാദിൽ നിന്നും കൊറിയർ പാർസലിൽ അയച്ച 400 കിലോയോളം ഹാൻസ് എക്സൈസ് പിടികൂടി. കണ്ണൂർ എക്സൈസ് ഇന്റലിജെൻസ് ബ്യൂറോയിലെ പ്രി ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടക വീട്ടിൽ വച്ചാണ് ഹാൻസ് പിടികൂടിയത്. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് . എകെയുടെ നേതൃത്തിലുള്ള പാർട്ടിയും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദ് കെ പി യുടെ നേതൃത്ത്വത്തിലുള്ള പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാൻ, മുഹമ്മദ്‌ സഫ്‌വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തു കസ്റ്റഡിയിലെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറുന്നതിന് ബന്തവസ്സിലെടുത്തു.

 പാർട്ടിയിൽ ഐ ബി പ്രി . ഓഫീസർ മാരായ സുകേഷ് കുമാർ വണ്ടി ചാലിൽ, അബ്ദുൾ നിസാർ ,സുധീർ , ഷാജി സി പി , ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റ്റീവ് ഓഫീസർമാരായ പ്രമോദൻ പി , ഷാജി. യു , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി , വിഷ്ണു എൻ.സി,ബിനീഷ്. എ. എം, ജിജീഷ് ചെറുവായി ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

ജില്ലയിലെ കൊറിയർ സ്ഥാപനങ്ങളിൽ ശക്തമായ പരിശോധന നടത്താൻ തീരുമാനിച്ചു. വിപണിയിൽ ഏഴ് ലക്ഷം രൂപ വരുന്ന ഹാൻസാണ് പിടി കൂടിയത്

Post a Comment

Previous Post Next Post
Join Our Whats App Group