Join News @ Iritty Whats App Group

കൊറോണ വീണ്ടും? കോവിഡ് JN.1 വകഭേദം അമേരിക്ക ഉൾപ്പെടെ 11 രാജ്യങ്ങളിൽ



കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇത് വാക്സിൻ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവർ പറയുന്നു. സെപ്റ്റംബർ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോൾ യു എസ് ഉൾപ്പെടെ 11 രാജ്യങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

BA. 2.86 വക ഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് JN.1. 2021ൽ യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ വലിയ ജീവ ഹാനി ഉണ്ടാക്കിയ ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള അഥവാ BA. 2.86.

JN.1 വകഭേദത്തിന് BA. 2.86 ഉം ആയുള്ള ബന്ധമെന്ത്?

പേര് കേൾക്കുമ്പോൾ BA. 2.86 ഉം JN.1ഉം രണ്ടും രണ്ടായി തോന്നും എങ്കിലും ഇവ തമ്മിൽ ആകെ ഒരു പ്രോട്ടീനിന്റെ സാനിധ്യത്തിൽ ഉള്ള വ്യത്യാസം മാത്രമേയുള്ളൂ എന്നാണ് CDC റിപ്പോർട്ട്.

ആളുകളുടെ ശരീരത്തിൽ പ്രവേശിക്കുന്നതിലും അവരെ രോഗത്തിന് കീഴടക്കുന്നതിലും ഈ സ്‌പൈക്ക് പ്രോട്ടീൻ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസുകൾക്ക് എതിരെ നിർമിക്കുന്ന വാക്സിനുകൾ ആദ്യം കീഴ്പ്പെടുത്തേണ്ടതും ഈ സ്‌പൈക്ക് പ്രോട്ടീനുകളെയാണ്. അതിനാൽ കൊറോണയ്ക്ക് എതിരെ നിർമ്മിച്ച വാക്സിനുകൾ BA. 2.86 നും JN.1 നും എതിരെ പ്രവർത്തിക്കണം. അതിനാൽ 2023-2024 ൽ പുറത്തിറങ്ങിയ കോവിഡ് -19 പ്രതിരോധ വാക്സിനുകൾ BA. 2.86 നും എതിരെ പ്രവർത്തിച്ചതിനാൽ പുതിയ വകഭേദത്തിനെതിരെയും ഫലപ്രദമായിരിക്കും എന്നാണ് ശാസ്ത്ര സമൂഹം പ്രതീക്ഷിക്കുന്നത്.

പുതിയ വകഭേദത്തിനെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ എന്തെല്ലാം?

1. യുഎസിൽ BA. 2.86, JN1 വകഭേദങ്ങൾ ഇപ്പോൾ അധികം കണ്ടു വരുന്നില്ല. കോവിഡിന്റെ SARS-CoV-2 വക ഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അതിന്റെ 0.1 ശതമാനം മാത്രമാണ് JN.1 വകഭേദം തിരിച്ചറിഞ്ഞിട്ടുള്ളത്.

2. കഴിഞ്ഞ ഓഗസ്റ്റ് അവസാനം ലക്സംബർഗിൽ കണ്ടെത്തിയ ശേഷം വളരെ വേഗത്തിലുള്ള വ്യാപനമാണ് ഈ വകഭേദത്തിന് ഉണ്ടായിട്ടുള്ളത്. ഇംഗ്ലണ്ട്, ഐസ്‌ലാൻഡ്, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളിലും പുതിയ വക ഭേദമായ JN.1 കണ്ടെത്തിയിട്ടുണ്ട്.

3. പ്രചാരത്തിലുള്ള കോവിഡ് വാക്സിനുകൾ യുഎസിലും മറ്റും കണ്ടെത്തിയ XBB.1.5 വക ഭേദത്തിനെതിരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ നിന്നും ഏതാണ്ട് 41 ഓളം വ്യത്യസ്തമായ വക ഭേദങ്ങൾ JN.1 ഉണ്ടാക്കുന്നുണ്ട്.

4. ഏറ്റവും വ്യാപന ശേഷി ഉള്ളതും മറ്റൊരു വക ഭേദവുമായി താരതമ്യം ചെയ്യാൻ കഴിയാത്ത ഒന്നുമാണ് പുതിയതായി കണ്ടെത്തിയ വക ഭേദം എന്ന് സ്ക്രിപ്സ് റിസേർച്ച് ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ എറിക് ടോപ്പോൾ പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധം ഇതിനെതിരെ എത്ര മാത്രം ഉണ്ടെന്നും വ്യാപന ശേഷി എത്രയെന്നും അറിയാൻ കാത്തിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5. കോവിഡ് -19 ഉള്ളിടത്തോളം പുതിയ വക ഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പഴയതിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങൾ മാത്രമാകും പുതിയ വക ഭേദങ്ങൾക്ക് ഉണ്ടാവുക എന്നും അവർ പറയുന്നു.

6. ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് ബഫല്ലോയിലെ ഇൻഫെക്ഷ്യസ് ഡിസീസിന്റെ ചീഫ് ആയ തോമസ് റസോ പറയുന്നതനുസരിച്ച് BA. 2.86 ന്റെ വ്യാപനം അതിന് മുമ്പുള്ള വക ഭേദങ്ങളെക്കാൾ കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ JN.1 ന്റെ കാര്യത്തിലും വ്യാപനം കൂടുതൽ തന്നെ ആയിരിക്കും.

7. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകർക്കാനും ആളുകളെ രോഗത്തിന് കീഴ്പ്പെടുത്താനും വേഗത്തിൽ കഴിയുന്നതാണ് JN.1 ലെ സ്‌പൈക്ക് പ്രോട്ടീന്റെ സാനിധ്യം.

രോഗ ലക്ഷണങ്ങൾ

BA. 2.86 ന്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് JN.1 നും ഉള്ളതെന്ന് CDC പറയുന്നു.

– പനി, വിറയൻ – ചുമ – ശ്വാസംമുട്ടൽ – ക്ഷീണം – ശരീര വേദന – തലവേദന – രുചിയും മണവും നഷ്ടപ്പെടുക – തൊണ്ട വേദന – മൂക്കടപ്പ് – ഛർദ്ദി – വയറിളക്കം

Post a Comment

Previous Post Next Post
Join Our Whats App Group