കണ്ണൂര്‍: ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള പിണറായി സര്‍ക്കാരിൻ്റെ വൈദ്യുതി ചാര്‍ജ് കൊള്ളയ് ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാളെ ( തിങ്കള്‍) ജില്ലയിലെ വൈദ്യുതി ഓഫീസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.മാര്‍ട്ടിൻ ജോര്‍ജ് പറഞ്ഞു.
മുമ്ബൊക്കെ മൂന്നോ നാലോ വര്‍ഷങ്ങളുടെ ഇടവേളയിലായിരുന്നു വൈദ്യുതി ചാര്‍ജ് വര്‍ധനവെങ്കില്‍ ഇപ്പോള്‍ നിരന്തരമായ ചാര്‍ജ് വര്‍ധനവുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഓരോ വര്‍ഷവും ചാര്‍ജ് കൂട്ടുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ ഇരുന്നൂറും നൂറും യൂണിറ്റുകള്‍ മാത്രം ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമ്ബോള്‍ കേരളത്തില്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്.
പല പല സെസുകളേര്‍പ്പെടുത്തി ഉപയോക്താക്കളില്‍ നിന്ന് സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ പരമാവധി ഊറ്റിയെടുക്കുകയാണ് സര്‍ക്കാര്‍. ഇതിനെതിരായ ശക്തമായ പ്രക്ഷോഭത്തിൻ്റെ തുടക്കമായിരിക്കും കെ എസ് ഇ ബി ഓഫീസുകളിലേക്ക് നടക്കുന്ന മാര്‍ച്ചെന്ന് അഡ്വ. മാര്‍ട്ടിൻ ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ നിയോജക മണ്ഡലം -ടൌണ്‍ ഇലക്‌ട്രിസിറ്റി ഓഫീസ് -ഡിസിസി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിൻ ജോര്‍ജ്ജ് , അഴീക്കോട് -വളപട്ടണം ഇലക്‌ട്രിസിറ്റി ഓഫീസ് -ടി ഒ മോഹനൻ ,കല്ല്യാശ്ശേരി -കണ്ണപുരം ഇലക്‌ട്രിസിറ്റി ഓഫീസ് -പി ടി മാത്യു ,തളിപ്പറമ്ബ -അഡ്വ .സോണി സെബാസ്റ്റ്യൻ ,ധര്‍മ്മടം -കാടാച്ചിറ ഇലക്‌ട്രിസിറ്റി ഓഫീസ്-കെ സി മുഹമ്മദ് ഫൈസല്‍ ,മട്ടന്നൂര്‍ -മുഹമ്മദ് ബ്ലാത്തൂര്‍ ,തലശ്ശേരി -സജീവ് മാറോളി ,കൂത്തുപറമ്ബ -പാനൂര്‍ ഇലക്‌ട്രിസിറ്റി ഓഫീസ് - വി എ നാരായണൻ , പേരാവൂര്‍ -ഇരിട്ടി ഇലക്‌ട്രിസിറ്റി ഓഫീസ് -അഡ്വ.സണ്ണി ജോസഫ് എം എല്‍ എ തുടങ്ങിയ നേതാക്കള്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുന്നതാണ് .
Post a Comment