ഇരിട്ടി: ഇരിട്ടിയിലെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണവുമായി കടന്ന രണ്ടു യുവാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ഹിന്ദി സംസാരിക്കുന്ന രണ്ടു യുവാക്കളാണ് വില ചോദിച്ചു മനസ്സിലാക്കുന്നതിനിടയില്‍ രണ്ടര പവന്റെ മാലയും എടുത്ത് ഓടിപ്പോയത്. ജ്വല്ലറി ഉടമ രാജൻ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇരിട്ടി പൊലീസില്‍ പരാതി നല്‍കി. ഇരിട്ടി സി.ഐ കെ.ജെ. ബിനോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment