Join News @ Iritty Whats App Group

ഇടനിലക്കാരന്‍ വഴി ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; കൈക്കൂലിക്കേസിൽ ഇ.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ


എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. രാജസ്ഥാനിലാണ് ഇയാളെ അഴിമതിവിരുദ്ധ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.നോര്‍ത്ത് ഈസ്റ്റ് ഇംഫാല്‍ ഇഡി ഓഫിസര്‍ നവല്‍ കിഷോര്‍ മീണയാണ് പിടിയിലായത്.

ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് നവല്‍ കിഷോര്‍ മീണയെ കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരന്‍ വഴി 15ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ബാബുലാൽ എന്നയാൾവഴിയാണ് നവൽ കിഷോർ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.രാജസ്ഥാൻ എ.സി.ബി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നവൽ കിഷോർ മീണയും ബാബുലാൽ മീണയും കൈക്കൂലി വാങ്ങിയെന്നാണ് പരാതിക്കാരന്‍റെ ആരോപണം. കേസുമായി ബന്ധപ്പെട്ട് എ.സി.ബി നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. എ.സി.ബി കസ്റ്റഡിയിലെടുത്ത ഇരുവരെയും ജയ്പൂർ എ.സി.ബി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group