മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാത്ത ഐ പി സി 354 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടരവര്‍ഷം വരെ തടവോ പിഴയോ അല്ലങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
ഇന്നലെ കോഴിക്കോട്ടുവച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തി് മറുപടി പറയുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകയുടെ അനുവാദമില്ലാതെ അവരുടെ തോളത്ത് കൈവച്ചത്. ആദ്യം ഇവര്‍ കൈതട്ടിമാറ്റിയപ്പോള്‍ വീണ്ടും തോളത്ത് കൈവക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചെങ്കിലും അവര്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
സുരേഷ് ഗോപിയുടെ ഈ നടപടി കടുത്ത വിമര്‍ശനമാണ് വിളിച്ചുവരുത്തിയത്. പത്ര പ്രവര്‍ത്തകയൂണിയന്‍ ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് പരാതി നല്‍കുകയും ഉണ്ടായി.
Post a Comment