വാഷിംഗ്ടൺ ഡിസി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയില്‍ രണ്ടിടത്ത് അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായല്ല ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലും സിറിയയിലുമുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കുനേരേ നിരന്തര ആക്രമണം ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിലുണ്ടായ ഹൃദയാഘാതം മൂലം അമേരിക്കയുടെ ഒരു കോണ്‍ട്രാക്ടര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
ആക്രമണത്തില്‍ 23 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധസംഘങ്ങള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്.
ഇറാന് പിന്തുണയുള്ള സായുധസംഘങ്ങള്‍ക്ക് നേരേ ആക്രമണം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള ആക്രമണമല്ല ഇത്. അമേരിക്കന്‍ പൗരന്മാര്ക്ക് നേരെ ഇറാന് പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന സൂചന നല്‍കുക മാത്രമാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment