Join News @ Iritty Whats App Group

ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്; നവം. 21 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഈ മാസം 31 ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണി മുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.പണിമുടക്കിന് മുൻപ് സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകുമോയെന്നാണ് ബസ് ഉടമകൾ ഉറ്റുനോക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group