Join News @ Iritty Whats App Group

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടുന്നില്ല: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും


തിരുവനന്തപുരം> സംസ്ഥാന നിയമസഭ വിശദമായ ചര്ച്ചകള്ക്കുശേഷം പാസ്സാക്കിയ 8 ബില്ലുകള് ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവര്ണ്ണറുടെ അംഗീകാരത്തിന് സമര്പ്പിക്കുകയുണ്ടായെന്നും നീണ്ട കാലയളവിനുശേഷവും ഈ ബില്ലുകള് നിയമമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.

പാര്ലമെന്ററി ജനാധിപത്യ സമ്പ്രദായത്തില് ജനാഭിലാഷം പ്രതിഫലിക്കുന്ന നിയമസഭ ചര്ച്ച ചെയ്ത് പാസ്സാക്കുന്ന ബില്ലുകള് നിയമമാകാതിരിക്കാനുള്ള കാലവിളംബം വരുത്തുന്നത് പാര്ലമെന്ന്ററി ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ബില്ലുകളെ സംബന്ധിച്ച് ഗവര്ണര് ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഗവര്ണ്ണര് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സന്ദര്ശിച്ച് നല്കിയിട്ടുണ്ട്. അതിനുശേഷവും ഈ ബില്ലുകളുടെ കാര്യത്തില് തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

കേരളത്തിലെ സര്വ്വകലാശാലാ നിയമങ്ങളുടെ ഏകീകരണം യു.ജി.സി നിബന്ധനകള്ക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തില് പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതുകാരണം, സര്വ്വകലാശാലകളിലെ വൈസ് ചാന്സലര് നിയമനം സ്തംഭനാവസ്ഥയിലായിട്ടുണ്ട്.കേരള പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സമീപനംഭരണഘടനാനുസൃതമാണെന്ന് ശരിയായി ചിന്തിക്കുന്ന ആര്ക്കെങ്കിലും പറയാന് കഴിയുമോ.

തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ഗവര്ണര് അദ്ദേഹത്തിന് വിവേചനാധികാരം ഉള്ള മേഖലകളില് ഒഴികെ പ്രവര്ത്തിക്കേണ്ടതെന്ന് ഭരണഘടനാ സഭയിലെ സംവാദങ്ങളില് നിന്നും ഭരണഘടനയിലെ അനുച്ഛേദങ്ങളില് നിന്നും വ്യക്തമാണ്. കൊളോണിയല് ഭരണഘടനകാലത്ത് ഗവര്ണര് ജനറലിനും പ്രവിശ്യാ ഗവര്ണ്ണമാര്ക്കും വിപുലമായ വിവേചനാധികാരങ്ങള് ഉണ്ടായിരുന്നു. 1937ല് പ്രവിശ്യകളില് അന്നത്തെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം തെരഞ്ഞെടുപ്പ് നടന്നപ്പോള് 5 പ്രവിശ്യകളില് ഇന്ത്യന് നാഷണല് കോണ്ഗ്രസ് ഭൂരിപക്ഷം നേടുകയുണ്ടായി. പക്ഷെ, ഗവര്ണ്ണര്മാര്ക്ക് നല്കിയിട്ടുള്ള വിപുലമായ വിവേചനാധികാരങ്ങള് എടുത്തുമാറ്റണമെന്ന് മഹാത്മാഗാന്ധി ഉള്പ്പെടെയുള്ള ദേശീയ നേതാക്കള് നിലപാടെടുക്കുകയും പ്രവിശ്യകളില് മന്ത്രിസഭ രൂപീകരിക്കാന് വിസമ്മതിക്കുകയും ചെയ്തു. ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടില് മാറ്റം വരുത്തിയില്ലെങ്കിലും പിന്നീട് വൈസ്രോയി ആയിരുന്ന ലിന്ലിത്ഗോ ഗവര്ണ്ണര്മാരുടെ വിപുലമായ വിവേചനാധികാരങ്ങള് പ്രയോഗത്തില് വരുത്തുകയില്ല എന്ന വാക്കാല് ഉറപ്പിലാണ് ഇന്ത്യന് നാഷണല് കോണ്ഗ്രസ് പ്രവിശ്യകളില് മന്ത്രിസഭ രൂപീകരിക്കാന് തയ്യാറായത്. ഈ ചരിത്രം കേരളത്തിലെ കോണ്ഗ്രസ് നേതാക്കള് മനസ്സിലാക്കുന്നത് നന്ന്.

പാര്ലമെന്ററി ജനാധിപത്യം നിലനില്ക്കുന്ന സ്വാതന്ത്ര്യാനന്തര ഭാരതത്തില് നിയമസഭ പാസ്സാക്കുന്ന ബില്ലുകള് ദീര്ഘകാലം അംഗീകാരം നല്കാതെ പിടിച്ചുവയ്ക്കുന്നത് കൊളോണിയല് കാലത്തെ അനുസ്മരിപ്പിക്കുന്നു എന്ന് തോന്നിയാല് ആ വികാരത്തെ കുറ്റപ്പെടുത്താന് കഴിയുമോ? ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതെങ്കിലും ഭാഗം പാസ്സാക്കപ്പെട്ട ബില്ലില് ഉണ്ടെങ്കില് അക്കാര്യം ശ്രദ്ധയില് പെടുത്തുവാനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കപ്പെടുന്ന ഏതെങ്കിലും വകുപ്പ് പാസ്സാക്കപ്പെട്ട ബില്ലിലുണ്ടെങ്കില് അത് ബഹു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്പ്പിക്കുവാനും ഗവര്ണ്ണര്ക്ക് ഭരണഘടനാപരമായി അവകാശമുണ്ട്. പക്ഷെ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങള്ക്ക് അംഗീകാരം നല്കാതെ കാലവിളംബം വരുത്തുന്നത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് എന്നുവേണം ന്യായമായി അനുമാനിക്കേണ്ടത്.

നിലവില് തെലങ്കാന, തമിഴ് എന്നിവ ഉള്പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സര്ക്കാരുകള് ഇത്തരം പ്രശ്നങ്ങള് നേരിടുന്നുണ്ട്. തെലങ്കാന സര്ക്കാര് ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു.
ഇക്കാര്യത്തില് നിയമപരമായ മാര്ഗങ്ങള് തേടാതെ മറ്റൊന്നും സംസ്ഥാന സര്ക്കാരിന് ചെയ്യാന് കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകള് അനിശ്ചിതമായി തടഞ്ഞുവയ്ക്കാന് ഗവര്ണര്ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില് മുതിര്ന്ന അഭിഭാഷകന് ഫാലി എസ് നരിമാന്റെ അഭിപ്രായം സര്ക്കാര് തേടിയിരുന്നു.

ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിര്ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടാനും സര്ക്കാര് ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group