Join News @ Iritty Whats App Group

മകന്റെ മരണവിവരമറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു


നെടുമങ്ങാട് > മകന്റെ മരണവിവരമറിഞ്ഞ് അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുള്ളൂർക്കോണം സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷീജയുടെ മകൻ സജിൻ മുഹമ്മദ് (28) പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എംവിഎസ്സി അവസാന വർഷ വിദ്യാർഥിയായിരുന്നു സജിൻ. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകൻ മരിച്ച മനോവിഷമത്തിൽ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽപി സ്കൂൾ അധ്യാപികയാണ് ഷീജ.

Post a Comment

Previous Post Next Post
Join Our Whats App Group