Join News @ Iritty Whats App Group

യുവാക്കള്‍ ഷോക്കേറ്റു മരിച്ച സംഭവം; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

പാലക്കാട്: കരിങ്കരപ്പള്ളിയില്‍ പാടശേഖരത്ത് യുവാക്കള്‍ ഷോക്കേറ്റു മരിച്ച സംഭവം പുറത്തുവരാന്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. യുവാക്കള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് യുവാക്കള്‍ ഈ പാടത്ത് വന്നത്. പിന്നീട് രണ്ട് യുവാക്കള്‍ മറ്റൊരു വഴിക്ക് പോയി. സിസിടിവിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ പാടത്ത് കുഴി മൂടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പാലക്കാട് എസ്.പി അറിയിച്ചു.

സ്ഥലമുടമ ആനന്ദ്കുമാറി(53)നെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാക്കളെ തിങ്കളാഴ്ച പുലര്‍ച്ചെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തെളിവു നശിപ്പിക്കാനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മൃതദേഹങ്ങള്‍ രാത്രി കുഴിയെടുത്ത് കുഴിച്ചിട്ടുവെന്ന് സമ്മതിച്ചു. ആനന്ദ്കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നു തന്നെ സ്ഥലത്ത് തെളിവെടുപ്പിനെത്തിക്കുമെന്നും എസ്.പി അറിയിച്ചു.

പാടത്ത് ചതുപ്പില്‍ മൃതദേഹം 70 സെന്റീമീറ്റര്‍ ആഴത്തിലുള്ള കുഴിയിലാണ് കുഴിച്ചിട്ടത്. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ വയറ് മുറിച്ചു. ഇതോടെ ആന്തരീക അവയവങ്ങള്‍ പുറത്തുവന്നു. തെളിവുനശിപ്പിക്കാന്‍ ആനന്ദ്കുമാര്‍ പല രീതിയില്‍ ശ്രമിച്ചു. വൈദ്യുതിലൈന്‍ അവിടെ നിന്ന് മാറ്റി. തെളിവുനശിപ്പിക്കുന്നതിനും അനധികൃതമായി വൈദ്യുതി എടുത്തതിനും അടക്കം കേസെടുക്കുമെന്ന് എസ്.പി അറിയിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും

Post a Comment

Previous Post Next Post
Join Our Whats App Group