Join News @ Iritty Whats App Group

'അടുത്ത ലക്ഷ്യം സൂര്യൻ '; ISROയുടെ ആദിത്യ എൽ1 സോളാർ മിഷനേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ സന്തോഷത്തിലാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ 15-ാമത് എഡിഷനിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയ്ക്ക് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ -3 ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്താൻ സാധിച്ചു. ഇതോടെ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

“ഐഎസ്ആർഒയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇത് ശാസ്ത്രജ്ഞരുടെ നേട്ടമാണ്” പ്രധാനമന്ത്രി പറഞ്ഞു, “ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം, പക്ഷേ എന്റെ ഹൃദയം ചന്ദ്രയാൻ ദൗത്യത്തോടൊപ്പമായിരുന്നു”, അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒ ഭാവിയിലേക്ക് നിരവധി കാര്യങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. “സോളാർ പ്രോബ് മിഷനായ ആദിത്യ എൽ 1 ഐഎസ്ആർഒയ്ക്ക് ഉടൻ വിക്ഷേപിക്കാനാകുമെന്നും” മോദി പറഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗൻയാനും നടപ്പിലാക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group