Join News @ Iritty Whats App Group

ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ നിലയില്‍ ; പൊലീസ് അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍



പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍ ബോള്‍ട്ടുകള്‍ അഴിഞ്ഞ നിലയില്‍. ഇന്ന് വൈകിട്ട് സിഎംഎസ് കോളേജിലെ പരിപാടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് പിന്‍ വീലിലെ ബോള്‍ട്ടുകള്‍ മുഴുവന്‍ അഴിഞ്ഞതായി ശ്രദ്ധയില്‍ പെട്ടത്.

സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാഹനം മുന്നോട്ടുപോകുമ്പോള്‍ തന്റെ ഡ്രൈവര്‍ ശബ്ദം കേട്ട് ചാണ്ടി ഉമ്മന്റെ വാഹനത്തിനു പിന്നാലെ ഓടിയെത്തി വിവരം പറഞ്ഞു. പരിശോധിച്ചപ്പോള്‍ പിന്‍ വീലിലെ ബോള്‍ട്ടുകള്‍ മുഴുവന്‍ അഴിഞ്ഞ നിലയിലായിരുന്നു. ഇത് സ്വാഭാവികമല്ലല്ലോ. തങ്ങള്‍ പരാതിനല്‍കുന്നില്ല. പക്ഷേ, പോലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group