Join News @ Iritty Whats App Group

‘കുറച്ചുകാലം പുറകോട്ട് പോയാല്‍ ആസാദിന് തന്റെ പൂര്‍വികരെ കുരങ്ങന്മാരില്‍ കണ്ടെത്താം’: ഗുലാം നബിക്കെതിരെ മെഹ്ബൂബ മുഫ്തി


രാജ്യത്ത് എല്ലാവരും ഹിന്ദുവായാണ് ജനിച്ചതെന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ (ഡിപിഎപി) അധ്യക്ഷന്‍ ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. തന്റെ പൂര്‍വികരെക്കുറിച്ച് ആസാദിന് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. ”എന്നാല്‍, ഞാന്‍ ഒരു കാര്യം പറയാം. ആസാദ് കുറച്ചുകാലം പിറകോട്ട് നടക്കണം. ചരിത്രമെന്താണെന്ന് പരിശോധിക്കണം. കൂടുതല്‍ ആഴത്തില്‍ പോകുകയാണെങ്കില്‍ കുരങ്ങന്മാരില്‍ അദ്ദേഹത്തിന് തന്റെ പൂര്‍വികരെ കണ്ടെത്താന്‍ കഴിയും”, മെഹബൂബ മുഫ്തി പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. ഇതിന് ഉദാഹരണം കശ്മീര്‍ താഴ്‌വരയില്‍ നിന്ന് തന്നെ കണ്ടെത്താമെന്നും ഭൂരിഭാഗം കശ്മീരി പണ്ഡിറ്റുകളും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

” മുസ്ലീങ്ങളില്‍ കുറച്ച് പേര്‍ പുറത്ത് നിന്ന് വന്നവരാണെന്നും കുറച്ച് പേര്‍ ഇവിടെയുണ്ടായിരുന്നവരാണെന്നും ചില ബിജെപി നേതാക്കള്‍ പറയുന്നു. ആരും അകത്ത് നിന്നോ പുറത്ത് നിന്നോ വന്നവരല്ല. 1500 വര്‍ഷം മുമ്പാണ് ഇസ്ലാം മതം രൂപപ്പെട്ടത്. വളരെ പുരാതന മതമാണ് ഹിന്ദുമതം. പത്തോ ഇരുപതോ പേര്‍ ചിലപ്പോള്‍ പുറത്ത് നിന്ന് വന്നവരാകും. ചിലര്‍ മുഗള്‍ സൈന്യത്തിലുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. ദോഡ ജില്ലയിലെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഭൂരിഭാഗം മുസ്ലീങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. കശ്മീര്‍ താഴ്വരയാണ് ഇതിനുള്ള ഉദാഹരണം. 600 വര്‍ഷം മുമ്പ് കശ്മീരി മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. എല്ലാവരും ഒരേ മതത്തില്‍ ജനിച്ചവരാണ്,” ഗുലാംനബി ആസാദ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group