Join News @ Iritty Whats App Group

'സർക്കാരിന് എന്തു കൊണ്ട് ഇടപെടേണ്ടി വന്നു'; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസ വിവാദവും ചർച്ചയാക്കി സിപിഎം


കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കാനൊരുങ്ങി സിപിഎം. ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാർ. അതിൻ്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തത്തിൽ വി.ഡി.സതീശനും പങ്കുണ്ടെന്നും അനിൽ കുമാർ എഫ് ബി പോസ്റ്റിൽ പറയുന്നു. നേരത്തെ, ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പരാമർശത്തിൽ പ്രതികരണവുമായി അനിൽകുമാർ രം​ഗത്തെത്തിയിരുന്നു. അയോധ്യ ആവർത്തിക്കുകയാണോ എന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം. 

താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള "സ്നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിൻ്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി ജെ പി ക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ ..പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.
അഡ്വ.' കെ.അനിൽകുമാർ.-ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group