ന്യുഡല്‍ഹി: മഥുര കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രത്തിന് പിന്നിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്പ്പിച്ച് സുപ്രീം കോടതി. അടുത്ത പത്ത് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും റെയില്‍വേയ്ക്കും കോടതി നോട്ടീസ് അയച്ചു.
നേരത്തെ, ക്ഷേത്രത്തിന് സമീപമുള്ള ഷഹി ഈദ്ഗാഹ് മോസ്‌കിന്റെ പരിസരത്ത് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീ കൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Post a Comment