Join News @ Iritty Whats App Group

വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍; നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്


മസ്‌കറ്റ്: ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഒരു റിയാലിന് 215.80 രൂപ വരെയാണ് തിങ്കളാഴ്ച രാവിലെ വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. അന്താരാഷ്ട്ര വിനിമയ നിരക്ക് പോര്‍ട്ടലായ 'എക്‌സ് ഇ എക്‌സ്‌ചേഞ്ച്' ഒരു ഒമാനി റിയാലിന് 216 രൂപയില്‍ കൂടുതല്‍ നിരക്കാണ് തിങ്കളാഴ്ച കാണിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനിമയ നിരക്കിലെ ഉയര്‍ച്ച തുടരുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് ഇതിന് മുമ്പ് വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് 215.50 അടുത്താണ് റിയാലിന് നിരക്ക് എത്തിയത്. നിരക്ക് വര്‍ധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ കൂടുതല്‍ പ്രവാസികള്‍ വിനിമയ സ്ഥാപനങ്ങളിലെത്തിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഓണം അടുത്തെത്തിയതോടെ മലയാളികള്‍ കൂടുതലായും നാട്ടിലേക്ക് പണമയയ്ക്കുന്ന സമയം കൂടിയാണ്. ജൂണ്‍ മാസത്തിന്‍ 212.20 വരെ താഴ്ന്ന വിനിമയ നിരക്ക് ജൂലൈ മുതല്‍ ഉയരുകയായിരുന്നു. 

കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്‍റെ ആസ്ഥാനങ്ങളില്‍ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ പിഴകളടയ്ക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group