Join News @ Iritty Whats App Group

ചിങ്ങസമ്മാനമായി കാര്‍ഗോ സര്‍വീസ് : കണ്ണൂര്‍ പെരുമ ഇനി കടല്‍ കടക്കും


കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രാജ്യാന്തര കാര്‍ഗോ വിമാന സര്‍വീസിന് ചിങ്ങപ്പിറവിയില്‍ തുടക്കമാകും.

ഉത്തരമലബാറിന് പുതുവത്സര സമ്മാനവുമായി കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷൻ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണ് സംസ്ഥാനത്ത് ആദ്യ എയര്‍ കാര്‍ഗോ ഫ്രൈറ്റര്‍ സര്‍വീസ് ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തോളമായ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര കാര്‍ഗോ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നത്.

നിലവില്‍ പാസഞ്ചര്‍ എയര്‍ ക്രാഫ്റ്റില്‍ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്ക് ഇടപാട് നടക്കുന്നത്. യാത്രക്കാരുടെ ലഗേജുകള്‍ കാരണം കൂടുതല്‍ ചരക്കുകള്‍ വഹിക്കാൻ വിമാനകമ്ബനി അധികൃതര്‍ തയ്യാറാകാറില്ല. ഭാരം ബാലൻസ് ചെയ്യാൻ യാത്രക്കാരുടെ ലഗേജിന് മുൻപായി കയറ്റുമതിക്കാരുടെ ചരക്കുകള്‍ പുറത്തെടുക്കും.അപ്രതീക്ഷിത ചരക്കുനീക്കം തടസ്സപ്പെടല്‍ മിക്കപ്പോഴും വലിയ സാമ്ബത്തിക നഷ്ടത്തിന് ഇടയാക്കാറുണ്ട്. ഇക്കാരണത്താല്‍ കാര്‍ഗോ ഇടപാടിന് അന്യസംസ്ഥാനങ്ങളെയാണ് ഉത്പാദകരും വിതരണക്കാരുമടക്കം ആശ്രയിച്ചുവരുന്നത്. കേരളത്തില്‍ ആദ്യമായി എയര്‍ കാര്‍ഗോ സര്‍വീസ് കണ്ണൂരില്‍ ആരംഭിക്കുന്നത് ദ്രാവിഡൻ ഏവിയേഷൻ കമ്ബനിയാണ്.

18 ടണ്‍ ഭാരശേഷി;കണ്ണൂര്‍ പെരുമ കടല്‍കടക്കും
കാര്‍ഗോ സര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിംഗ് 737700 വിമാനത്തിന് 18 ടണ്‍ ഭാരശേഷിയുണ്ട്. കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്പ നിര്‍മ്മാണം, മണ്‍ പാത്ര നിര്‍മ്മാണം, പായ നിര്‍മ്മാണം,, മുളയുത്പന്നങ്ങള്‍, തുടങ്ങി ഉത്തരമലബാറിന്റെ പരമ്ബരാഗത മേ ഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ചാര്‍ട്ടര്‍ എയര്‍ ക്രാഫ്റ്റ് സംവിധാനം ഗുണകരമാവും,കണ്ണൂരിലെ ജി.എസ്.എ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഫൈറ്റ് ഫോര്‍വാഡിംഗ് ആന്റ് ലോജിസ്റ്റിക്സ് കമ്ബനി (കിഫാല്‍ )ക്കാണ് കണ്ണൂരിലെ ചരക്കു നീക്കത്തിന്റെ ഏകോപന ചുമതല

Post a Comment

Previous Post Next Post
Join Our Whats App Group