Join News @ Iritty Whats App Group

ട്രെയിനിനു നേരെ കല്ലേറ് തുടരുന്നു,കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകള്‍ പൊട്ടി


കണ്ണൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ഇന്ന് ഉച്ചയ്ക്ക് 3.45ന് തലശേരിക്കും മാഹിയ്ക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടക്കായിരുന്നു ട്രെയിന് നേരെ കല്ലേറുണ്ടായത്.

കല്ലുവന്ന് പതിച്ചത് സി8 കോച്ചിലേക്കായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ചില്ലുകള്‍ പൊട്ടിപ്പോയി. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തി. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാര്‍ പറയുന്നു. നിലവില്‍ ട്രെയിന്‍ കോഴിക്കോട് അറ്റകുറ്റപണി പണി നടത്തിയശേഷം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group